കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 445 മരണം

മുംബൈ: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 445 മരണം. 14,821 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് രോഗബാധിതരുടെ എണ്ണം നാല് ലക്ഷത്തി ഇരുപത്തി അയ്യായിരം കടന്നു. ഗോവയിൽ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു.

നിലവിൽ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 1,74,387 ആണ്. 2,37,196 പേർക്ക് അസുഖം ഭേദമായി. രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്ക് 55.77 ആയി.

ഉത്തർ പ്രദേശിലെ കാൺപൂരിൽ സർക്കാർ നടത്തുന്ന അഭയ കേന്ദ്രത്തിൽ താമസിയ്ക്കുന്ന 57 പെൺകുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ അഞ്ച് പേർ ഗർഭിണികളാണ്. ഗോവയിൽ 85 കാരിയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഡൽഹിയിൽ 3000 കോവിഡ് കേസും 63 മരണവും ഒടുവിലായി റിപ്പോർട്ട് ചെയ്തു ആകെ കോവിഡ് രോഗികൾ 59746 ഉം മരണ സഖ്യ 2175 ഉം ആയി. ഡൽഹി ലേഡി ഹാഡിങ് ആശുപത്രിയിൽ ആരോഗ്യ 38 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് സ്ഥിരീകരിച്ചു. 5 ഡോക്ടർമാരും ഇതിൽ ഉൾപെടുന്നു. ഡൽഹിയിൽ ഒരു ദിവസം 18,000 കോവിഡ് പരിശോധനകൾ നടക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പറഞ്ഞു. അസുഖം ഭേതമായി തുടങ്ങിയതിനാൽ സംസ്ഥാന ആരോഗ്യ മന്ത്രി സത്യേന്ദ്ര ജയ്നിനെ വാർഡിലേയ്ക്ക് മാറ്റി. മഹാരാഷ്ട്രയിൽ ആകെ രോഗികൾ 1,32,075 ആയി മരണം 6170 കടന്നു. സംസ്ഥാന പോലീസിൽ ഒരു കോവിഡ് മരണവും 55 പേർക്ക് രോഗവും സ്ഥിരീകരിച്ചു. താനെ സെൻട്രൽ ജയിലിലെ 4 കോൺസ്റ്റബിളുമാർക്ക് കോവിഡ് റിപ്പോർട്ട് ചെയ്തു. കടുത്ത പനിയെ തുടർന്ന് പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

മുംബൈയിൽ 1,000 രോഗികളെ കണ്ടെത്താൻ കഴിയാത്തതിൽ ആശങ്കയുണ്ട്. പരിശോധനാ കേന്ദ്രത്തിൽ കൃത്യമായ വിലാസം നൽകാത്തതാണ് രോഗികളെ കണ്ടെത്താൻ കഴിയാത്തതിനു കാരണമെന്നു മുംബൈ കോര്‍പറേഷന്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *