പ്രധാനമന്ത്രി സറണ്ടര്‍ മോദി: രാഹുല്‍ഗാന്ധി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി സറണ്ടര്‍ മോദിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ചൈനീസ് പ്രീണന നയമാണ് ഇന്ത്യയുടേതെന്ന ജപ്പാന്‍ ടൈംസ് വാര്‍ത്ത പങ്കുവെച്ചാണ് രാഹുല്‍ മോദിയെ കടന്നാക്രമിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് ഭരണകാലത്താണ് ഇന്ത്യയെ ചൈനയ്ക്ക് അടിയറവുവെച്ചതെന്ന് ബി.ജെ.പി എംപി മീനാക്ഷി ലേഖി തിരിച്ചടിച്ചു.

ജപ്പാന്‍ ടൈംസ് എന്ന മാദ്ധ്യമത്തിലെ ആര്‍ട്ടിക്കിള്‍ ടാഗ് ചെയ്താണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. ശരിക്കും അങ്ങനെതന്നെയോ, കീഴടങ്ങിയ മോദിയെന്ന് രാഹുല്‍ പരിഹസിച്ചു. സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതില്‍ വ്യക്തത വരുത്തി കേന്ദ്രം കുറിപ്പിറക്കിയതിനു പിന്നാലെയാണ് രാഹുല്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

ചൈനീസ് കടന്നുകയറ്റവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന ദുര്‍വ്യാഖ്യാനം ചെയ്തുവെന്നാണ് കേന്ദ്രം പറഞ്ഞത്. യഥാര്‍ഥ നിയന്ത്രണരേഖ ലംഘിച്ചതുമായി ബന്ധപ്പെട്ട് ജൂണ്‍‌‍ 15ന് ഗല്‍വാനില്‍ അക്രമങ്ങള്‍ ഉണ്ടായതായി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *