യോഗ ലോകത്തിനുള്ള ഇന്ത്യയുടെ സംഭാവനയാണെന്ന് രാഷ്ട്രപതി

ന്യൂഡല്‍ഹി: പുരാതന ശാസ്ത്രമായ യോഗ ലോകത്തിനുള്ള ഇന്ത്യയുടെ സംഭാവനയാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തന്റെ യോഗ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് അന്താരാഷ്ട്ര യോഗാദിനത്തില്‍ ചെയ്ത ട്വീറ്റിലായിരുന്നു രാഷ്ട്രപതിയുടെ സന്ദേശം.

എല്ലാവര്‍ക്കും അന്താരാഷ്ട്ര യോഗാദിന ആശംസകള്‍. പുരാതന ശാസ്ത്രമായ യോഗ ലോകത്തിനുള്ള ഇന്ത്യയുടെ സംഭാവനയാണ്. കൂടുതല്‍ ആളുകള്‍ ഇത് സ്വീകരിക്കുന്നതില്‍ സന്തോഷമുണ്ട്. സമ്മര്‍ദ്ദത്തിനും കലഹത്തിനും ഇടയില്‍, പ്രത്യേകിച്ച്‌ കോവിഡ് 19 മൂലം കഷ്ടപ്പെടുമ്ബോള്‍ യോഗ പരിശീലിക്കുന്നത് ശരീരത്തിന് ആരോഗ്യവും മനസ്സിന് ശാന്തിയും നല്‍കാന്‍ സഹായിക്കും

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും യോഗ ചെയ്യുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

വ്യക്തിയുടെ ശാരീരികവും മാനസികവുമായ സൗഖ്യത്തിന് യോഗ സഹായിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ആരോഗ്യത്തോടെയും ഊര്‍ജ്ജസ്വലതയോടെയും ഇരിക്കുന്നതിന് പതിവായി യോഗയും ധ്യാനവും ചെയ്യാന്‍ എല്ലാ ജനങ്ങളോടും അദ്ദേഹം അഭ്യര്‍ഥിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *