വളഞ്ഞിട്ടാക്രമിച്ച്‌ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താമെന്ന് കരുതേണ്ടെന്ന് ഉമ്മന്‍ചാണ്ടി

കോട്ടയം: കെ.പി.സി.സി അദ്ധ്യക്ഷനെ വളഞ്ഞിട്ടാക്രമിച്ച്‌ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താമെന്ന് സര്‍ക്കാരും സി.പി.എമ്മും കരുതേണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.

ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി കെ.പി.സി.സി അദ്ധ്യക്ഷനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ തികച്ചും നിര്‍ഭാഗ്യകരമാണ്. ഇങ്ങനെ പറയാനുള്ള ധാര്‍മിക അവകാശത്തെക്കുറിച്ച്‌ മുഖ്യമന്ത്രി സ്വയം ആലോചിക്കണമെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.

കെ.പി.സി.സി അദ്ധ്യക്ഷന്‍ നടത്തിയ പ്രസ്താവനയ്ക്ക് അദേഹം തന്നെ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും, അതു കൂടുതല്‍ വിവാദമാക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *