രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 4 ലക്ഷം കടന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പതിനയ്യായിരത്തി നാനൂറ്റി പതിമൂന്ന് പേര്‍ക്കാണ് രോഗബാധയുണ്ടായത്. 306 പേര്‍ മരിച്ചതോടെ ഇതുവരെ മരിച്ചവരുടെ എണ്ണം പതിമൂവായിരം കടന്നു.എന്നാൽ രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വർധനയുണ്ട്

ന്യൂഡല്‍ഹി: കഴിഞ്ഞ നാല് ദിവസത്തിന് ശേഷം ഇതാദ്യമായാണ് രോഗികളുടെ എണ്ണത്തിൽ ഇത്രയും വർധന. 24 മണിക്കൂറിനുള്ളിൽ 15,413 പേർക്ക് രോഗം സ്ഥിരീകരിച്ചു.മരണസംഖ്യ 306. തുടർച്ചയായി 10-ാം ദിവസമാണ് പതിനായിരത്തിനു മേൽ രോഗം സ്ഥിരീകരിക്കുന്നത്. അത് ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 4,10, 461 ആയി ഉയർന്നു.മരണസംഖ്യ 13,254. എന്നാൽ രോഗം ഭേദമാകുന്നവരുടെ എണ്ണം വൻതോതിൽ വർധിച്ചിട്ടുണ്ട്. 55.48 ശതമാനം പേർക്ക് രോഗം മാറി. അതായത് 2, 27,756 പേർ. ചികിത്സയിലുള്ള വരുടെ എണ്ണം 1,69,451 ആണ്. രോഗപരിശോധനയുടെ എണ്ണം രണ്ടു ലക്ഷം കവിഞ്ഞു.

മഹാരാഷ്ട്രയിലെ സ്ഥിതിയിൽ മാറ്റമില്ല.3874 പേർക്ക് 24 മണിക്കൂറിനുള്ളിൽ രോഗം കണ്ടെത്തി. പൂനെയിൽ 823 രോഗികളെ കണ്ടെത്തി. മരണം 24. ഹിമാചൽ പ്രദേശിൽ 628, ഒഡീഷയിൽ 304, ബീഹാറിൽ 213, ഛത്തീസ്ഗഡിൽ 107 എന്നിങ്ങനെയാണ് പുതിയ കേസുകളുടെ എണ്ണം. രോഗാവസ്ഥയുടെ കാര്യത്തിൽ ഇന്ത്യ ലോകത്തിൽ നാലാം സ്ഥാനത്താണ്. പ്രതിദിന കണക്കിൽ മൂന്നാം സ്ഥാനത്തും.

Leave a Reply

Your email address will not be published. Required fields are marked *