തിരുവനന്തപുരത്ത് ആറുപേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല

തിരുവനന്തപുരം:  ജില്ലയില്‍ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവര്‍ ഉള്‍പ്പെടെ
ആറു പേര്‍ക്ക് രോഗം പകര്‍ന്നത് എങ്ങനെയെന്ന് ഇനിയും വ്യക്തതയില്ല.

ഈ മാസം 9 മുതല്‍ കഴിഞ്ഞദിവസം വരെ 41 പേര്‍ക്കാണ് തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

പാപ്പനംകോട് ഡിപ്പോയിലെ കെഎസ്ആര്‍ടിസി  ഡ്രൈവര്‍, മെഡിക്കല്‍ കോളജിലെ നഴ്‌സിംഗ് അസിസ്റ്റന്റ്, കാട്ടാക്കടയിലെ ആശാ വര്‍ക്കര്‍, മണക്കാട്ടെ മൊബൈല്‍ ഷോപ്പുടമ എന്നിവരുടെ കാര്യത്തില്‍ ഉറവിടം എവിടെ നിന്നെന്നത് വ്യക്തമാവത്തത് ജില്ലയെ അമ്പരപ്പിച്ചിട്ടുണ്ട്. 15ന് മരിച്ച വഞ്ചിയൂര്‍ സ്വദേശി രമേശനും എവിടെ നിന്ന് രോഗം ബാധിച്ചു എന്ന് അവ്യക്തം.

നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ചില കേസുകളിലും ഉറവിടം അവ്യക്തമാണ്. മരിച്ച വൈദികന്‍, ആനാട് സ്വദേശി എന്നിവരുടെ കാര്യത്തിലെല്ലാം ഈ പ്രതിസന്ധിയുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *