ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍ : ജമ്മുകശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംയുക്ത സേനയുടെ ഏറ്റുമുട്ടലുണ്ടായത്.

ശ്രീനഗറില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ ഷോപ്പിയാനിലെ തുര്‍ക്‌വംഗാം ഗ്രാമത്തില്‍ പുലര്‍ച്ചെ 5 മണിയോടെയാണ് 44 രാഷ്ട്രീയ റൈഫിള്‍സിലെ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. സെയ്ന്‍പോറയില്‍നിന്ന് സ്പെഷല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെയും സിആര്‍പിഎഫിന്റെ 178 ബറ്റാലിയനിലെയും സൈനികരും സ്ഥലത്തെത്തി. ആറരയോടെയാണ് എറ്റുമുട്ടല്‍ അവസാനിച്ചത്. കൊല്ലപ്പെട്ട ഭീകരരെ തിരിച്ചറിഞ്ഞിട്ടില്ല. ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് സുരക്ഷാസേന നടത്തിയ തെരച്ചിലിലാണ് ഏറ്റുമുട്ടല്‍ പൊട്ടിപ്പുറപ്പെട്ടത്.

സംഭവസ്ഥലത്തുനിന്ന് ഒരു ഇന്‍സാസ് റൈഫിളും രണ്ട് എകെ 47 തോക്കുകളും കണ്ടെടുത്തതായും സൈന്യം അറിയിച്ചു. പ്രദേശത്ത് തിരച്ചില്‍ ശക്തമാക്കി. രാഷ്ട്രീയ റൈഫിള്‍സിന്റെ ക്യാംപില്‍നിന്ന് ഏതാണ്ട് 500 മീറ്റര്‍‌ മാത്രം അകലെയായിരുന്നു എറ്റുമുട്ടല്‍

Leave a Reply

Your email address will not be published. Required fields are marked *