ലോകത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 81 ലക്ഷം കടന്നു

വാഷിങ്ടണ്‍: ലോകത്ത് കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 81 ലക്ഷം കടന്നു. അമേരിക്കയിലും ബ്രസീലിലും 24 മണിക്കൂറിനിടെ 20000 ത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 4,38,000 പിന്നിട്ടിരിക്കുന്നു ലോകത്തെ കോവിഡ് മരണസംഖ്യ. അമേരിക്കയില്‍ മാത്രം 1,180000ത്തിലേറെ പേര്‍ മരിച്ചു. ബ്രസീലില്‍ മരണം 44000ത്തോട് അടുക്കുന്നു. ചിലിയിലും മെക്സിക്കോയിലുമെല്ലാം സങ്കീര്‍ണമാണ് സാഹചര്യം. യൂറോപ്പിലും ആഫ്രിക്കന്‍ രാജ്യങ്ങളിലുമെല്ലാം രോഗവ്യാപനം തുടരുന്നു.

അതേസമയം, കോവിഡ് ചികിത്സയ്ക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഉപയോഗിക്കുന്നത് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ വിലക്കി. മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ കോവിഡിന് ഉപയോഗിക്കരുതെന്ന് അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ ഉത്തരവിറക്കി. ഇവ പകര്‍ച്ചവ്യാധി പ്രതിരോധ മരുന്നായ റെംഡസ്‍വീറുമായി ചേരുന്നത് രോഗപ്രതിരോധ സാധ്യത കുറയ്ക്കുമെന്ന് എഫ്ഡിഎ പ്രതിനിധി പറഞ്ഞു. കോവിഡിനെ ചെറുക്കാന്‍ ഈ മരുന്നുകള്‍ ഉപയോഗിക്കാമെന്ന് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതിനിടെ കോവിഡിന് ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഫലപ്രദമാണോ എന്നത് പഠിക്കുകയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *