കോവിഡ് 19 സ്ഥിതി വിവരം ഇന്ന്

കോവിഡ് 19 സ്ഥിതി വിവരം ഇന്ന് (14.6.2020)

*ഇന്ന് ജില്ലയിൽ പുതുതായി  800 പേർ  രോഗനിരീക്ഷണത്തിലായി
242 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി

* ജില്ലയിൽ 14871 പേർ വീടുകളിലും 799 പേർ  സ്ഥാപനങ്ങളിലും  കരുതൽ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 21 പേരെ പ്രവേശിപ്പിച്ചു.
40 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രി കളിൽ  167 പേർ നിരീക്ഷണത്തിൽ ഉണ്ട്.

ഇന്ന്  231 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു.  ഇന്ന് 169 പരിശോധന ഫലങ്ങൾ ലഭിച്ചു.

ജില്ലയിൽ 43 സ്ഥാപനങ്ങളിൽ ആയി 799 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.
വാഹന പരിശോധന  :

ഇന്ന് പരിശോധിച്ച വാഹനങ്ങൾ -1879
പരിശോധനയ്ക്കു വിധേയമായവർ -3588

*കളക്ടറേറ്റ് കൺട്റോൾ റൂമിൽ 131കാളുകളാണ് ഇന്ന്
എത്തിയത്.
* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 17 പേർ ഇന്ന് മെൻറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 380 പേരെ ഇന്ന് വിളിക്കുകയും അവർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം  -15837

2.വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ എണ്ണം  -14871
3. ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -167
4. കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവരുടെ
എണ്ണം -799
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -800

ഇന്ന് (ജൂൺ 14) രോഗം സ്ഥിരീകരിച്ചവരുടെ വിവരം

മുല്ലൂർ സ്വദേശി-39 വയസ് (പുരുഷൻ)-കർണാടകയിൽ നിന്നും ട്രെയിൻ മാർഗം വന്നു
കുളത്തുമ്മൽ സ്വദേശി- 54 വയസ്( സ്ത്രീ)
വർക്കല പാളയംകുന്ന് സ്വദേശി – 51 വയസ് (സ്ത്രീ) – ദുബായിൽ നിന്നും വന്നു
വെഞ്ഞാറമ്മൂട് സ്വദേശി – 37 വസ് (പുരുഷൻ) – കുവൈറ്റിൽ നിന്നും മെയ് 26ന് വന്നു

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ കുളത്തുമ്മൽ സ്വദേശിയായ സ്ത്രീ ആശാ വർക്കർ ആണ്. കാട്ടാക്കട പഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിനുള്ള ദ്രുത കർമ്മ സേനയിൽ പ്രവർത്തിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരെ നിരന്തരം ഗ്രഹസന്ദർശനം നടത്തി വിവരങ്ങൾ റിപ്പോർട്ടു ചെയ്യുന്ന ജോലികൾ ചെയ്തിരുന്നു. ഇവർ ഗ്രഹസന്ദർശനം നടത്തിയയിടങ്ങളിൽ ഇതുവരെ ആർക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ആമച്ചാലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും സന്ദർശനം നടത്തിയിരുന്നു. ജൂൺ 11 ന് ആരോഗ്യ പ്രവർത്തകർക്ക് നടത്തുന്ന പരിശോധനകളുടെ ഭാഗമായി സ്രവം എടുത്തു. ഇന്ന് റിസൾട്ട് വന്നു. കൃത്യമായ ഉറവിടം കണ്ടെത്തിയിട്ടില്ല.

ഇഞ്ചിവിള ചെക്ക്‌പോസ്റ്റ് വിവരം

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്ന്(14/06/2020) ഇതുവരെ 131 പേർ വന്നു. 69പുരുഷന്മാരും 62 സ്ത്രീകളും ഇതിലുൾപ്പെടും. തമിഴ്‌നാട്ടിൽ നിന്നുള്ള  111 പേരും കർണാടകയിൽ നിന്നുള്ള 20 പേരുമാണ്  എത്തിയത്. റെഡ് സോണിലുള്ളവർ 50. എല്ലാവരെയും  വീട്ടിൽ നിരീക്ഷണത്തിൽ അയച്ചു.

യാത്രക്കാരുടെ ജില്ല തിരിച്ചുള്ള വിവരം:
തിരുവനന്തപുരം – 90
കൊല്ലം – 11
ആലപ്പുഴ – 4
കോട്ടയം – 4
ഇടുക്കി   – 5
എറണാകുളം – 8
തൃശ്ശൂർ – 3
കണ്ണൂർ  – 6

വെള്ളപ്പൊക്ക രക്ഷാദൗത്യം; മോക്ഡ്രിൽ 16-ന്

വെള്ളപ്പൊക്കം നേരിടാനുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ അനുകരണ അഭ്യാസം (മോക് ഡ്രിൽ ) 16 ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ചിറയിൻകീഴ് താലൂക്കിലെ വാമനപുരം നദീതീരത്തെ കൊട്ടിയോടാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ  ആഭിമുഖ്യത്തിൽ മോക്ഡ്രിൽ നടത്തുന്നത്. പ്രദേശത്തെ 70 ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിക്കുന്ന രീതിയിലാണ് ഇത് സംഘടിപ്പിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ  കാണാനെത്തുന്നത് ഒഴിവാക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ഡെപ്യൂട്ടി കളക്ടർ അനു എസ്.നായർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *