കോവിഡ് : സര്‍വകക്ഷിയോഗം വിളിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കോവിഡ്-19 സാഹചര്യത്തെ കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിച്ച്‌ ആഭ്യന്തരമന്ത്രി അമിത് ഷാ.ഡ​ല്‍​ഹി​യി​ലെ​യും സ​മീ​പ സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും രാ​ഷ്ട്രീ​യ ക​ക്ഷി​ക​ളെ​യാ​ണ് ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.

തിങ്കളാഴ്ചയാണ് സര്‍വകക്ഷിയോഗം വിളിച്ചിരിക്കുന്നത്. ബി.ജെ.പി., കോണ്‍ഗ്രസ്, എ.എ.പി., ബി.എസ്.പി. പാര്‍ട്ടികളെ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ കോവിഡ് കേസുകള്‍ വലിയതോതില്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍വകക്ഷിയോഗം വിളിച്ചിട്ടുള്ളത്.

ഡല്‍ഹിയില്‍ ഇതുവരെ 39,000 ഓളം പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. 1,200ല്‍ അധികം പേര്‍ ഇതിനോടകം കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരിക്കുകയും ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *