നേപ്പാളുമായി സംസാരിച്ച് പ്രശ്നങ്ങൾ തീ൪ക്കും: രാജ്നാഥ് സിങ്

ന്യൂഡല്‍ഹി: നേപ്പാളുമായുള്ള പ്രശ്നം രമ്യമായി പരിഹരിക്കാൻ ഇന്ത്യ നയതന്ത്ര നീക്കങ്ങൾ ആരംഭിച്ചു. നേപ്പാളുമായി സംസാരിച്ച് പ്രശ്നങ്ങൾ തീ൪ക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.

ഇന്ത്യൻ അധീനതയിലുള്ള ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ പുതിയ ഭൂപടത്തിന് അംഗീകാരം നൽകിയതോടെയാണ് ഇരു രാഷ്ട്രങ്ങൾക്കുമിടയിൽ ബന്ധം വഷളായത്. ഇതിന് പിന്നാലെ ബിഹാ൪ അതി൪ത്തിയിൽ നേപ്പാൾ സൈന്യം നടത്തിയ വെടിവെപ്പിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതോടെ ഇരു രാഷ്ട്രങ്ങൾക്കുമിടയിലെ ത൪ക്കം മറനീക്കി പുറത്തുവന്നു. അതൊരു പ്രാദേശിക പ്രശ്നമാണെന്നായിരുന്നു വിഷയത്തോടുള്ള ഇന്ത്യയുടെ പ്രതികരണം.

എന്നാൽ വിഷയം ദേശീയ ശ്രദ്ധയിലേക്ക് വന്നതോടെയാണ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് തന്നെ പ്രതികരണവുമായി രംഗത്തെത്തിയത്. നേപ്പാളിന് ഇന്ത്യയെക്കുറിച്ച് എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ ഉഭയകക്ഷി ച൪ച്ചയിലൂടെ പരിഹരിക്കുമെന്ന് രാജ്നാഥ് സിങ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *