ശക്തമായ മഴക്ക് സാധ്യത: ഒന്‍പത് ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. ഇതിന്റെ പശ്ചാത്തലത്തില്‍ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം. ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയില്‍ ഇന്നലെയും ഇന്നും നാളെയും മറ്റന്നാളും യെല്ലോ അല‍‍ര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജില്ലാ ഭരണകൂടം ജാ​ഗ്രതയിലാണ്. വടക്കന്‍ കേരളത്തിലും, മധ്യകേരളത്തിലുമാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *