ആലുവയില്‍ കണ്ടെത്തിയത്‌ വൈദ്യപഠനത്തിന് ഉപയോഗിച്ച അസ്ഥികൂടമെന്ന് പോലീസ്‌

കൊച്ചി: കഴിഞ്ഞ ദിവസം ആലുവ യുസി കോളജിന് സമീപം കണ്ടെത്തിയത് വൈദ്യപഠനത്തിന് ഉപയോഗിച്ച അസ്ഥികൂടമെന്ന് സ്ഥിരീകരണം.
ഫാം റോഡില്‍‌ തലയോട്ടിയടക്കമുള്ള അസ്ഥികൂടം കാര്‍ഡ് ബോഡ് പെട്ടിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. സംഭവത്തെ തുടര്‍ന്ന് സമീപത്തുള്ള 65 കാരനെ ചോദ്യം ചെയ്തതോടെയാണ് വസ്തുതകള്‍ പുറത്ത് വന്നത്. എറണാകുളത്തെ ഡോക്ടറുടെ വീട് വൃത്തിയാക്കുന്നതിനിടെയാണ് തനിക്ക് അസ്ഥികൂടം ലഭിച്ചതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു.

വീട്ടിലെ ഉപയോഗശൂന്യമായ സാധനങ്ങള്‍ വൃത്തിയാക്കാന്‍ ഡോക്ടറുടെ വിദേശത്തുള്ള മക്കള്‍ ഇദ്ദേഹത്തെ ചുമതലപ്പെടുത്തിയിരുന്നു. ആക്രിസാധനങ്ങളുമായി വീട്ടിലെത്തിയപ്പോഴാണ് അതിനുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയത്. ഇത് കണ്ട് ഭയന്ന ഇയാള്‍ സമീപത്തെ പാടശേഖരത്ത് അസ്ഥികൂടം ഉപേക്ഷിക്കുകയായിരുന്നു. വൈദ്യപഠനത്തിന് ഉപയോഗിക്കുന്ന പോളിഷ് ചെയ്ത അസ്ഥികൂടമാണ് കണ്ടെത്തിയതെന്നും ഇതില്‍ ദുരൂഹതയൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *