കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ തെക്ക്-പടിഞ്ഞാറ് ദിശയില്‍ നിന്നും മണിക്കൂറില്‍ 40 മുതല്‍ 50 കി മീ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ച. ആയതിനാല്‍ മേല്‍ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

പ്രത്യേക മുന്നറിയിപ്പ്

04-06-2020 മുതല്‍ 06-06-2020 വരെ: മധ്യ പടിഞ്ഞാര്‍ അറബിക്കടലിലും തെക്ക് പടിഞ്ഞാര്‍ അറബിക്കടലിലും മണിക്കൂറില്‍ 40 മുതല്‍ 50 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യത.

07-06 -2020 & 08-06-2020 : മധ്യ പടിഞ്ഞാര്‍ അറബിക്കടലിലും തെക്ക് പടിഞ്ഞാര്‍ അറബിക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യത.

04-06 -2020 & 05-06-2020 : വടക്ക് ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും മോശം കാലാവസ്ഥയ്ക്ക് സാധ്യത.

07-06 -2020 മുതല്‍ 08-06-2020 വരെ: വടക്ക് ആന്‍ഡമാന്‍ കടലിലും തെക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടലിലും മണിക്കൂറില്‍ 45 മുതല്‍ 55 കി മി വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യത. മേല്‍പറഞ്ഞ കാലയളവില്‍ മേല്‍പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യതൊഴിലാളികള്‍ മത്സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല

Leave a Reply

Your email address will not be published. Required fields are marked *