ചി​ദം​ബ​ര​ത്തി​ന്‍റെ ജാ​മ്യ​ത്തി​നെ​തി​രാ​യ സി​ബി​ഐ​യു​ടെ പു​ന​പ​രി​ശോ​ധ​നാ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി

ഡ​ല്‍​ഹി: ഐ​എ​ന്‍​എ​ക്‌​സ് മീ​ഡി​യ കേ​സി​ല്‍ മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​ന്‍റെ ജാ​മ്യ​ത്തി​നെ​തി​രാ​യ സി​ബി​ഐ​യു​ടെ പു​ന​പ​രി​ശോ​ധ​നാ ഹ​ര്‍​ജി സു​പ്രീം കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് ആ​ര്‍. ഭാ​നു​മ​തി അ​ധ്യ​ക്ഷ​യാ​യ ബ​ഞ്ചാ​ണ് ഹ​ര്‍​ജി ത​ള്ളി​യ​ത്.

കഴിഞ്ഞ ഓഗസ്റ്റ് 21നാണ് കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി.ചിദംബരത്തെ ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തത്. പിന്നീട് മാസങ്ങള്‍ക്ക് ശേഷം സുപ്രീം കോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചു. ഇത് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിബിഐ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്.

കേന്ദ്ര ധനകാര്യ മന്ത്രിയായിരിക്കെ, ഐഎന്‍എസ് മീഡിയ കമ്ബനിക്ക് വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചട്ടം ലംഘിച്ച്‌ അനുമതി നല്‍കിയെന്നാണ് ചിദംബരത്തിന് എതിരായ കേസ്. ഇന്ദ്രാണി മുഖര്‍ജി, പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥതിയിലുള്ള ഐഎന്‍എക്‌സ് മീഡിയ കമ്ബനിക്ക് 305 കോടി രൂപയാണ് വിദേശനിക്ഷേപം ലഭിച്ചത്. നിയമപ്രകാരം 4.62 കോടി രൂപ മാത്രമേ ഈ കമ്ബനിക്ക് വിദേശനിക്ഷേപം നേടാനാകൂ. കേസില്‍ പ്രതിയായ കാര്‍ത്തി ചിദംബരത്തിന്റെ താല്‍പ്പര്യ പ്രകാരമാണ് അച്ഛനായ ചിദംബരം ഇടപെട്ടതെന്നാണ് അന്വേഷണ ഏജന്‍സികളുടെ ആരോപണം.ഈ ഇടപാട് നടക്കാന്‍ വഴിവിട്ട സഹായം നല്‍കുകയും ധനവകുപ്പില്‍ നിന്ന് ക്ലിയറന്‍സ് നല്‍കിയതും പി ചിദംബരമാണെന്നും കേസില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *