ഓണ്‍ലൈന്‍ ക്ലാസുകള്‍ നിറുത്തിവെയ്ക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: സാങ്കേതിക സൗകര്യങ്ങള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരുക്കിയ ശേഷം മാത്രമേ ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങൂ എന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കേകാടതിയെ അറിയിച്ചു. ഇപ്പോള്‍ നടക്കുന്നത് പരീക്ഷണ സംപ്രേഷണമാണന്നും യഥാര്‍ത്ഥ ക്ലാസുകള്‍ ജൂണ്‍ 14 നേ തുടങ്ങു എന്നും സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് രേഖപ്പെടുത്തിയ കോടതി ഓണ്‍ലൈന്‍ ക്ലാസുകള്‍ നിറുത്തിവെയ്ക്കണമെന്ന ആവശ്യം നിരസിച്ചു

സാങ്കേതിക സൗകര്യങ്ങള്‍ ആദിവാസി മേഖലകള്‍, വിദൂരസ്ഥങ്ങള്‍, സാമ്ബത്തീകമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ലഭ്യമല്ലന്നും ഇവിടങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യസം നഷ്ടമാവുമെന്നും ചുണ്ടിക്കാട്ടി കാസര്‍കോഡ് വെള്ളരിക്കുണ്ട് സ്വദേശിനി സി.സി ഗിരിജ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണച്ചത്. വിഷയത്തിലെ പൊതുതാല്‍പ്പര്യം കണക്കിലെടുത്ത് ഹര്‍ജി ജസ്റ്റീസ് സി.എസ് ഡയസ് ചീഫ് ജസ്റ്റിസിന്റെ പരിഗണക്ക് വിട്ടു.

മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ് സൗകര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച മറ്റൊരു പൊതുതാല്‍പര്യ ഹര്‍ജി ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് ബുധനാഴ്ചത്തേക്ക് മാറ്റി.എല്ലാവര്‍ക്കും സൗകര്യങ്ങള്‍ ഒരുക്കിയ ശേഷം 14 ന് മാത്രമേ ക്ലാസുകള്‍ ആരംഭിക്കുവെന്ന് സര്‍ക്കാര്‍ അറിയിച്ചത് ഡിവിഷന്‍ ബഞ്ച് കോടതി രേഖപ്പെടുത്തി. ഫെഡറേഷന്‍ ഓഫ് ഷെഡ്യൂള്‍ഡ് കാസ്റ്റ് ആന്‍റ് ഷെവ്യൂള്‍ഡ് ട്രൈബ് എന്ന സംഘടനയുടെ പ്രസിഡന്റ് എ. ശശിധരനും സാമുഹീക പ്രവര്‍ത്തകനായ പി.വി.കൃഷ്ണന്‍കുട്ടിയുമാണ് കോടതിയെ സമിപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *