ബസ് ചാര്‍ജ് വര്‍ധന ഉടനില്ലെന്ന് ഗതാഗതമന്ത്രി

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വീസുകള്‍ മുടങ്ങിയതോടെ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം സര്‍ക്കാര്‍ തള്ളി.

ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിക്കില്ലെന്നും സ്വകാര്യ ബസുകളെ പോലെ തന്നെ കെഎസ്‌ആര്‍ടിസിയും നഷ്ടത്തിലാണെന്നും ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ബസുടമകളുടെ പൂര്‍ണസഹകരണം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും ഗതാഗതമന്ത്രി ആവശ്യപ്പെട്ടു. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏഴ് കോടിയോളം രൂപയുടെ നഷ്ടമാണ് കെഎസ്‌ആര്‍ടിസി നേരിടുന്നതെന്നും എകെ ശശീന്ദ്രന്‍ വ്യക്തമാക്കി. രാമചന്ദ്രന്‍ കമ്മീഷന്‍്റെ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ മാത്രമേ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമോ, വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനം ഉണ്ടാകുകയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *