സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 24 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ വിദേശത്ത് നിന്നും, 19 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവരാണ്.

തിരുവനന്തപുരം – 14, മലപ്പുറം – 11, ഇടുക്കി – 9, കോട്ടയം – 8, ആലപ്പുഴ – 7, കോഴിക്കോട് – 7, പാലക്കാട് – 5, കൊല്ലം – 5, എറണാകുളം – 5, തൃശ്ശൂര്‍ – 4, കാസര്‍കോട് – 3, കണ്ണൂര്‍ – 2, പത്തനംതിട്ട – 2. ഇന്ന് 4004 സാമ്ബിളുകള്‍ പരിശോധിച്ചു. ഇതുവരെ 1494 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്.അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ടായി. അഞ്ച് പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 160304 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 1440 പേരാണ് ഇവരില്‍ ആശുപത്രിയിലുള്ളത്. 158681 പേര്‍ ക്വാറന്റീനില്‍. 241 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 73712 സാമ്ബിളുകള്‍ പരിശോധനക്കയച്ചു.

ഇതില്‍ 69606 എണ്ണം നെഗറ്റീവാണ്. സെന്‍്റിനല്‍സ് സര്‍വ്വേയുടെ ഭാഗമായി മുന്‍ഗണനാ വിഭാഗത്തിലെ 16711 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 15264 എണ്ണം നെഗറ്റീവായി. സംസ്ഥാനത്ത് ഇന്ന് 24 പേരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരം ആറ്, കൊല്ലം രണ്ട്, കോട്ടയം മൂന്ന്, തൃശൂര്‍ ഒന്ന്, കോഴിക്കോട് അഞ്ച്, കണ്ണൂര്‍ രണ്ട് കാസര്‍കോട് നാല് ആലപ്പുഴ ഒന്ന് എന്നിങ്ങനെയാണ് രോഗമുക്തി നേടിയവരുടെ വിവരം.

Leave a Reply

Your email address will not be published. Required fields are marked *