അന്താരാഷ്ട്ര വോളിബാള്‍ താരം ഡാനിക്കുട്ടി ഡേവിഡ് ടൈറ്റാനിയത്തില്‍ നിന്നും വിരമിച്ചു
തിരുവനന്തപുരം: അന്താരാഷ്ട്ര വോളിബാള്‍ താരം ഡാനിക്കുട്ടി ഡേവിഡ് ടൈറ്റാനിയം ഫാക്ടറിയില്‍ നിന്നും വിരമിച്ചു.
സിറില്‍ സി.വെല്ലൂര്‍, കെ. ഉദയകുമാര്‍, അബ്ദുല്‍ റസാഖ്, എന്‍.സി.ചാക്കോ, പി.എസ്. മുഹമ്മദ് അലി, സെബാസ്റ്റ്യന്‍ ജോര്‍ജ് തുടങ്ങിയ ദേശീയ-അന്തര്‍ദേശീയ താരങ്ങളെ ഉള്‍പ്പെടുത്തി 1980ല്‍ ആദ്യമായി ടൈറ്റാനിയം വോളിബോള്‍ ടീം ഉണ്ടാക്കി. തുടര്‍ന്ന് അതില്‍ പുതുതായിഅംഗമായി ഡാനിക്കുട്ടി ഡേവിഡ ബിനുജോസ്, ടോമി തുടങ്ങിയവര്‍ എത്തിയതോടെ ടീം പ്രവര്‍ത്തനം വിപുലമാക്കി. 1993ലെ ഫെഡഫേഷന്‍ കപ്പ് ടീം കരസ്ഥമാക്കിയിട്ടുണ്ട്.
ഇന്നലെ ടൈറ്റാനിയത്തില്‍ നിന്നും വിരമിച്ച അദ്ദേഹത്തിന് വിവിധ യൂണിയന്റെ നേതൃത്വത്തില്‍ ആശംസകള്‍ നേര്‍ന്നു.