1000 രൂപയുടെ പദ്ധഥി: അട്ടിമറി നീക്കം പരാജയപ്പെടുത്തിയതായി കോണ്‍ഗ്രസ്‌

ശംഖുമുഖം: കോവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ വഴി 1000 രൂപയുടെ സാധനസാമഗ്രികളോ രൂപയോ നല്‍കുന്ന പദ്ധഥി അട്ടിമറിക്കാന്‍ നീക്കം നടത്തിയതായി വ്യാപക പരാതി. വെട്ടുകാട് വാര്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഒരുകൂട്ടം ഭരണത്തില്‍ സ്വാധീനമുള്ള ഒരുകൂട്ടം പ്രവര്‍ത്തകരുടെ നീക്കത്തിനെതിരെ രംഗത്തെത്തിയത്.

പാര്‍ട്ടി പ്രവര്‍ത്തകരാണ് 1000 രൂപ കൊടുക്കുന്നത് എന്ന വ്യാജേനയുള്ള പ്രചരണം നടത്തിയതിനെതിരെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെതിയത്. സിവില്‍ സിപ്‌ളൈസ് കോര്‍പ്പറേഷന്‍ മുഖേന കൊടുത്തിരുന്ന ലിസ്റ്റ് കഴിഞ്ഞ മൂന്നു ദിവസമായി വെട്ടുകാട് വാര്‍ഡില്‍ കൈമാറ്റം ചെയ്യാതിരിക്കുകയായിരുന്നുവെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു.

കഴിഞ്ഞദിവസം രാവിലെ സപ്ലൈകോയില്‍ നിന്നും വാര്‍ഡിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ലിസ്റ്റ് കിട്ടിയതിനെത്തുടര്‍ന്നാണ് പരിശോധന നടത്തിയത്. തിരിമറി പിടിക്കപ്പെട്ടതിനെതുടര്‍ന്ന് കടകംപളളി സഹകരണ ബാങ്കില്‍ നിന്നും നല്‍കിയിരുന്ന തുക നിര്‍ത്തിവയ്ക്കുകും ചെയ്തു. തുടര്‍ന്ന് ഉദ്യോഗസ്ഥരോ കുടുംബശ്രീ ഭാരവാഹികളോ മുഖേന 1000 രൂപ റേഷന്‍ ഉപഭോക്താക്കള്‍ക്ക് വീടുകളില്‍ എത്തിക്കാനും തീരുമാനമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *