കെപിസിസി ഭാരവാഹികള്‍ക്കുള്ള ചുമതലകള്‍ വിഭജിച്ചു നല്‍കി

തിരുവനന്തപുരം: ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ കെപിസിസി ഭാരവാഹികള്‍ക്കുള്ള ചുമതലകള്‍ വിഭജിച്ചു നല്‍കി. മുല്ലപ്പള്ളി രാമചന്ദ്രന്‍ അനുകൂലിയായ കെ പി അനില്‍കുമാറിനാണ് സംഘടനാ ചുമതല.

ഹൈക്കമാന്‍ഡുമായുള്ള ഏകോപനം പി സി വിഷ്ണുനാഥിനും മഹിളാ കോണ്‍ഗ്രസിന്റെ ചുമതല പത്മജാ വേണുഗോപാലിനും യൂത്ത് കോണ്‍ഗ്രസിന്‍റെ ചുമതല സി ആര്‍ മഹേഷിനും നല്‍കി. കഴിഞ്ഞ മാസം കെപിസിസി ഭാരവാഹികള്‍ക്ക് ചുമതല വിഭജിച്ചു നല്‍കിയിരുന്നെങ്കിലും ഗ്രൂപ്പുകള്‍ തമ്മിലും ഗ്രൂപ്പുകള്‍ക്ക് ഇടയിലുമുള്ള അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ആ വിഭജന പട്ടിക മരവിപ്പിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *