സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷന്‌ ആസ്ഥാനമന്ദിരമായി

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്റെ ആസ്ഥാനമന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചശേഷം മുഖ്യമന്ത്രി പങ്കെടുത്ത ആദ്യ പൊതുചടങ്ങാണ് ഇത്. കോവിഡ് നിയന്ത്രണങ്ങളോടെ മാസ്ക് ധരിച്ചും ശാരീരികാകലം പാലിച്ചും ജീവനക്കാരടക്കം വളരെ കുറച്ചുപേര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്ത്. കൈകള്‍ സാനിറ്റൈസ് ചെയ്തശേഷമാണ് എല്ലാവരെയും പ്രവേശിപ്പിച്ചത്.

വികാസ്ഭവന്‍ കോമ്ബൗണ്ടില്‍ നിയമസഭാ മന്ദിരത്തിന് സമീപമാണ് പുതിയ മന്ദിരം. മന്ത്രി ജി സുധാകരന്‍, മന്ത്രി എ സി മൊയ്തീന്‍, വി എസ് ശിവകുമാര്‍ എംഎല്‍എ, മേയര്‍ കെ ശ്രീകുമാര്‍, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ വി ഭാസ്കരന്‍, നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണികൃഷ്ണന്‍നായര്‍, തെരഞ്ഞെടുപ്പ് കമീഷന്‍ സെക്രട്ടറി എ സന്തോഷ് എന്നിവര്‍ പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പ് ജോലികള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലാണ് പെട്ടന്ന് പുതിയ മന്ദിരത്തിലേക്ക് മാറിയതെന്ന് തെരഞ്ഞെടുപ്പ് കമീഷണര്‍ വി ഭാസ്കരന്‍ പറഞ്ഞു. 31ന് അടച്ചുപൂട്ടല്‍ നീക്കിയാല്‍ ഉടന്‍ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. രണ്ട് ഘട്ടങ്ങളിലായി പുതുക്കാന്‍ അവസരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *