സ്‌കൂളുകള്‍, കോളേജ്, സിനിമാ തിയേ​റ്റര്‍, ആരാധനാലയങ്ങള്‍ എന്നിവ അടച്ചിടണം; ലോക്ഡൗണ്‍ നീട്ടരുതെന്ന് ശുപാര്‍ശ

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്ക്ഡൗണ്‍ നീട്ടരുതെന്ന ശുപാര്‍ശയുമായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പാനലുകള്‍. ഹോട്ട് സ്പോട്ടുകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി മ​റ്റുള്ള മേഖലകള്‍ തുറന്നു കൊടുക്കണമെന്നാണ് രോഗപ്രതിരോധ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച പാനലുകള്‍ വ്യക്തമാക്കിയത്. സിനിമാ തിയേ​റ്റര്‍, ആരാധനാലയങ്ങള്‍, സ്‌കൂളുകള്‍, കോളേജ് എന്നിവ അടച്ചിടണം. മറ്റുള്ള നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

രാജ്യവ്യാപകമായ ലോക്ഡൗണ്‍ തുടരേണ്ടതില്ല. എന്നാല്‍ രോഗികളുടെ എണ്ണം കൂടുന്ന സ്ഥലങ്ങളില്‍ കര്‍ശന നിരീക്ഷണവും പരിശോധനയും നടത്തണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മാര്‍ച്ചിലാണ് ആഭ്യന്തരമന്ത്രാലയം കോവിഡ് പ്രതിരോധത്തിനായി 11 സമിതികള്‍ രൂപീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *