തീവ്രബാധിത പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ഹോട്ട് സ്പോട്ടുകളില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി കേന്ദ്രആഭ്യന്ത്ര മന്ത്രാലയം ഉത്തരവിറക്കി. അതേസമയം ഹോട്ട് സ്പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഘട്ടംഘട്ടമായി ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.

ആരാധനാലയങ്ങള്‍ ജൂണ്‍ എട്ട്മുതല്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഷോപ്പിംഗ് മാളുകളും ,​ ഹോട്ടലുകളും വ്യവസായ കേന്ദ്രങ്ങളും ജൂണ്‍ എട്ട് മുതല്‍ തുറക്കാം.

രാത്രിയാത്രാനിയന്ത്രണം തുടരും. സംസ്ഥാനങ്ങളുമായി ആലോചിച്ച്‌ സ്കൂളുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുനന്നതില്‍ തീരുമാനമെടുക്കും

Leave a Reply

Your email address will not be published. Required fields are marked *