വിദേശത്തു നിന്നും സര്‍ക്കാരിനെ അറിയിക്കാതെ വന്നാല്‍ കര്‍ശന നടപടി

തിരുവനന്തപുരം: വിദേശത്തു നിന്നും വരുന്ന പ്രവാസികളില്‍ നിന്നും ക്വാറന്റെെന്‍ ചിലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നും മാത്രം ഈടാക്കുമെന്ന് മുഖ്യമന്ത്രി പറ‌ഞ്ഞു. പാവപ്പെട്ടവരെ ബുദ്ധിമുട്ടിക്കില്ലെന്നും ചെലവ് താങ്ങാന്‍ കഴിയുന്നവരില്‍ നിന്നുമാത്രം അത് ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തുള്ള സംഘടനകള്‍ ഫ്ലൈറ്റ് ചാര്‍ട്ട് ചെയ്തു വരാന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ സംസ്ഥാന സര്‍ക്കാരിനെ മുന്‍കൂട്ടി അറിയിക്കണം. എങ്കിലേ ക്രമീകരണങ്ങള്‍ നടത്താനാകൂ. ഇതുസംബന്ധിച്ച തീരുമാനങ്ങള്‍ സര്‍ക്കാര്‍ പിന്നീട് അറിയിക്കും. ആരാധനാലയങ്ങള്‍ തുറക്കുന്നതില്‍ തീരുമാനവും പിന്നീട് അറിയിക്കും. വിദേശത്തു നിന്ന് വരുന്നവര്‍ നിര്‍ബന്ധമായും സര്‍ക്കര്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. സര്‍ക്കാരിനെ അറിയിക്കാതെ വന്നാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *