ആര്‍. ശ്രീലേഖ ഫയര്‍ ഫോഴ്സ് മേധാവി

തിരുവനന്തപുരം: ഐ.എ.എസിന് പിറകെ ഐ.പി.എസ് തലത്തിലും സര്‍ക്കാര്‍ വന്‍ അഴിച്ചുപണി നടത്തി. ആര്‍. ശ്രീലേഖയെ ഫയര്‍ഫോഴ്സ് മേധാവിയായി നിയമിച്ചു. നിലവിലെ ഫയര്‍ഫോഴ്സ് മേധാവി എ. ഹേമചന്ദ്രന്‍ ഈ മാസം വിരമിക്കുന്ന ഒഴിവിലാണ് ശ്രീലേഖയുടെ നിയമനം. ഗതാഗത കമീഷണറായി എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെ നിയമിച്ചു. ഡി.ജി.പി റാങ്കിലുള്ള ജേക്കബ് തോമസും ഹേമചന്ദ്രനും വിരമിക്കുന്ന ഒഴിവില്‍ ആര്‍. ശ്രീലേഖ, എന്‍. ശങ്കര്‍ റെഡ്ഢി എന്നിവര്‍ക്ക് ഡി.ജി.പി പദവി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *