സിനിമ സെറ്റ് തകര്‍ത്ത സംഭവത്തില്‍ മൂന്നു പേര്‍കൂടി പിടിയില്‍

കാലടി: മിന്നല്‍ മുരളി സിനി സെറ്റ് തകര്‍ത്ത സംഭവത്തില്‍ മൂന്ന് പ്രതികളെ കൂടി പൊലിസ് അറസ്റ്റ് ചെയ്തു. രാഹുല്‍,ഗോകുല്‍,സന്ദീപ് എന്നിവരാണ് ഇന്ന് അറസ്റ്റിലായത്.

ഇന്നലെ രണ്ട് പേര്‍ പൊലീസ് പിടിയിലായിരുന്നു. കേസിലെ മുഖ്യപ്രതി  രതീഷ്, കാലടി സ്വദേശി രാഹുല്‍ എന്നിവരാണ് ഇന്നലെ പിടിയിലായത്.

മജിസ്‌ട്രേറ്റിന് മുമ്ബില്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിയന്ത്രണങ്ങളുള്ളതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാകും പ്രതികളെ ഹാജരാക്കുക. പ്രതികളെ ഇന്ന് റിമാന്റ് ചെയ്യും.എറണാകുളം റൂറല്‍ എസ്പി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.

കാലടി മണപ്പുറത്ത് കെട്ടിയ ക്രിസ്ത്യന്‍ പളളിയുടെ സിനിമാ സെറ്റാണ്  ഭാഗികമായി പൊളിച്ച്‌ നീക്കിയത്. ക്ഷേത്രത്തിനു മുന്നില്‍ പള്ളിയുടെ സെറ്റ് ഇട്ടതാണ് കാരണം.

Leave a Reply

Your email address will not be published. Required fields are marked *