തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു

തിരുവനന്തപുരം: ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു. വെഞ്ഞാറമൂട് തേമ്ബാമൂട് ആനക്കുഴി സ്വദേശി ഫൈസലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 9 മണിയോടെ ആനക്കുഴി സ്കൂളിന് സമീപത്തായിരുന്നു സംഭവം. കാറില്‍ യാത്രചെയ്യുകയായിരുന്ന ഫൈസലിനെ ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ സംഘം കാര്‍ തടഞ്ഞ് കാറിന്റെ സൈഡ് ഗ്ളാസുകള്‍ വെട്ടിപ്പൊളിച്ചശേഷം കാറിനുള്ളിലിട്ട് വെട്ടുകയായിരുന്നു.

തലയ്ക്കും കഴുത്തിലും മുതുകിലും കൈകളിലും വെട്ടേറ്റ ഫൈസല്‍ തന്നെയാണ് ആത്മധൈര്യം കൈവിടാതെ കാറോടിച്ച്‌ സമീപത്തെ ആശുപത്രിയിലെത്തിയത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അവിടെ നിന്ന് ഗോകുലം മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത ഇയാളെ അടിയന്തര ശസ്ത്രക്രിയ്ക്ക് വിധേയനാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ പ്രദേശത്ത് സി.പി.എം- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി വെഞ്ഞാറമൂട് പൊലീസ് പറഞ്ഞു. വട്ടപ്പാറ സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *