സംസ്ഥാനത്ത് 49 പേര്‍ക്ക് കൂടി കോവിഡ്; 12 പേര്‍ക്ക് ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച 49 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 18 േപര്‍ വിദേശത്തുനിന്ന് എത്തിയവരും 25 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തിയവരുമാണ്. ആറു പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ റിമാന്‍ഡ് തടവുകാരാണ്. തിരുവനന്തപുരത്തെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകനാണ്. അതേസമയം, 12 പേര്‍ക്ക് കോവിഡ് ഭേദമായി.

കാസര്‍കോട് 14, കണ്ണൂര്‍ 10, തിരുവനന്തപുരം 5, പാലക്കാട് 5, കോഴിക്കോട് 4, പത്തനംതിട്ട 3, ആലപ്പുഴ 3, കൊല്ലം 2, കോട്ടയം 2, ഇടുക്കി 1 എന്നിങ്ങനെയാണ് രോഗം ബാധിച്ചത്. കാസര്‍കോട് 6, കൊല്ലം 2, എറണാകുളം – ഇടുക്കി – മലപ്പുറം വയനാട് ജില്ലകളില്‍ ഒരാള്‍ക്ക് വീതവുമാണ് രോഗം ഭേദമായത്. 359 പേരാണ് ഇനി ചികിത്സയിലുള്ളത്. 532 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കണ്ണൂരിലെ പിണറായി, പാലക്കാട്ടെ പുതുശേരി, മലമ്ബുഴ, ചാലിശേരി എന്നിവ പുതിയ ഹോട്ട്സ്പോട്ടുകള്‍. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 59 ആയി.

Leave a Reply

Your email address will not be published. Required fields are marked *