സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരണപ്പെട്ടത് വയനാട് സ്വദേശി

കോഴിക്കോട്: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. വയനാട് സ്വദേശി ക്യാന്‍സര്‍ രോഗ ബാധിതയാണ് കോഴിക്കോട്ട് മരിച്ചത്. കല്‍പ്പറ്റ സ്വദേശി ആമിനക്ക് 53 വയസ്സുണ്ട്. വിദേശത്ത് ചികില്‍സയിലിരിക്കെ അസുഖം ഗുരുതരമായതിനെ തുടര്‍ന്നാണ് നാട്ടിലെത്തിയത്.

വയനാട് കല്‍പ്പറ്റയാണ് സ്വദേശമെങ്കിലും ഏറെക്കാലമായി ദുബൈയില്‍ ആയിരുന്നു. അവിടെ നിന്ന് അസുഖ ബാധിതയായി വിദഗ്ധ ചികില്‍സക്കാണ് നാട്ടിലെത്തിയത്. ദുബൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ കൊച്ചി വഴി കോഴിക്കോട് എത്തുകയായിരുന്നു. ആദ്യം സ്വകാര്യ ആശുപത്രിയിലും അതിന് ശേഷം കൊവിഡ് സ്ഥിരീകരിച്ച ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു.

ഈ മാസം ഇരുപതിനാണ് ആമിന ചികില്‍സക്കായി നാട്ടിലെത്തുന്നത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. സംസ്കാര ചടങ്ങുകളടക്കം കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചാകും നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *