മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം

മുംബൈ: കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം. രോഗബാധിതര്‍ 50,231ഉം മരണം 1635ഉം ആയി. 3041 പുതിയ കേസുകളും 58 മരണവുമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത്.

പൊതുമരാമത്ത് വകുപ്പ് മന്ത്രി അശോക് ചവാനും കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും കൂടിയ രോഗ സ്ഥിരീകരണ കണക്കാണിത്. പകുതിയില്‍ അധികവും മുംബൈയിലാണ്. 1725 പുതിയ കേസും 38 മരണവുമാണ് മുംബൈയില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്ത്. ആകെ രോഗബാധിതര്‍ മുംബൈയില്‍ മാത്രം 30542ഉം മരണം 988ഉം കവിഞ്ഞതായി ബിഎംസി അറിയിച്ചു.

ധാരാവിയില്‍ 27 പുതിയ കേസും 2 മരണവും റിപ്പോര്‍ട്ട് ചെയ്തു. ആകെ രോഗബാധിതര്‍ 1541 ആയി. സുരക്ഷാ ഉദ്യോഗസ്ഥര്‍, പോലീസ്, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് ഇടയിലും രോഗബാധ തുടരുകയാണ്.

 

Leave a Reply

Your email address will not be published. Required fields are marked *