കടകംപള്ളിക്കെതിരെ ആര്‍എസ്എസ് നിയമനടപടിക്ക്

തിരുവനന്തപുരം:ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയ സംസ്ഥാന ദേവസ്വംടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ ആര്‍എസ്എസ് നിയമനടപടിക്ക്. കടകംപള്ളിക്ക് വക്കീല്‍ നോട്ടീസ് അയച്ചു.

ഈ മാസം 18ന് തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ആര്‍എസ്എസിനെതിരെ മന്ത്രി അപകീര്‍ത്തികരമായ കാര്യങ്ങള്‍ പറഞ്ഞത്. ഒരു നേതാവിന്റെ കലാപാഹ്വാനം എന്നുപറഞ്ഞ് മന്ത്രി ഒരു ശബ്ദരേഖ കേള്‍പ്പിക്കുകയായിരുന്നു. ശബരിമലയില്‍ യുവതീ പ്രവേശനം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയവര്‍ അറിയപ്പെടുന്ന ആര്‍എസ്എസ് നേതാക്കന്മാരാണെന്നും മന്ത്രി പറയുകയുണ്ടായി. ആര്‍എസ്എസുമായി യാതൊരു ബന്ധവുമില്ലാത്ത എഎച്ച്പി എന്ന സംഘടനയുടെ ജില്ലാ നേതാവിന്റെശബ്ദമാണ് മന്ത്രി കേള്‍പ്പിച്ചത്.

ആര്‍എസ്എസിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അങ്ങേയറ്റം എതിര്‍ക്കുന്ന സംഘടനയാണിത്. ഇക്കാര്യം അറിയാമായിരുന്നിട്ടും ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ് മന്ത്രി ചെയ്തതെന്ന് ചൂണ്ടിക്കാട്ടുന്നു. മന്ത്രി മാപ്പ് പറയാത്തപക്ഷം, മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *