ബെവ്​കോ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

തിരുവനന്തപുരം: സംസ്​ഥാനത്തെ മദ്യവില്‍പന സംബന്ധിച്ച്‌ ബിവറേജസ് കോര്‍പറേഷന്‍ വിശദ മാര്‍ഗരേഖ പുറത്തിറക്കി. കോവിഡ്​ മാ‍​‍ര്‍​ഗനി‍ര്‍ദേശം പാലിച്ച്‌ പൂ‍ര്‍ണമായും സാമൂഹിക അകലം പാലിച്ചാകും മദ്യവില്‍പന. ഹോട്​ സ്പോട്ടില്‍ മദ്യവില്‍പന ഉണ്ടാകില്ല. രാവിലെ ഒമ്ബത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാവും വില്‍പന.

ഒരു അറിയിപ്പുണ്ടാകുന്നത്​ വരെ സംസ്ഥാനത്ത് മദ്യവില്‍പന പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് മാര്‍​ഗനി‍ര്‍ദേശത്തില്‍ വ്യക്​തമാക്കുന്നു. വി‍ര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ടോക്കണ്‍ എടുത്ത്​ വേണം മദ്യം വാങ്ങാന്‍ വില്‍പനശാലയിലെത്തേണ്ടത്​. അ‍ഞ്ച് പേരെ മാത്രമേ ഒരുസമയം മദ്യശാലയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.

ഒരു തവണ മദ്യം വാങ്ങിയാല്‍ പിന്നെ നാല് ദിവസം കഴിഞ്ഞാല്‍ മാത്രമേ ടോക്കണ്‍ എടുക്കാന്‍​ ഒരു വ്യക്​തിക്ക്​ അനുമതി ലഭിക്കൂ. മദ്യവില്‍പനക്കുള്ള ആപ്​ നി‍ര്‍മാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം അടിസ്​ഥാന രഹിതമാണെന്നും ബെവ്കോ അധികൃതര്‍ വ്യക്​തമാക്കുന്നു. മൊബൈല്‍ ആപ്​ നി‍ര്‍മിച്ച കമ്ബനിക്ക് എസ്.എം.എസില്‍ നിന്നും വരുമാനം കിട്ടില്ലെന്നാണ്​ ബെവ്കോയുടെ വിശദീകരണം.

Leave a Reply

Your email address will not be published. Required fields are marked *