കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച: സമ്ബൂര്‍ണ ലോക്ക് ഡൗണില്‍ ഇളവുകള്‍

തിരുവനന്തപുരം: ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആയിരിക്കും. ഞായറാഴ്ച സമ്ബൂര്‍ണ ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പള്ളികളും ഈദ് ഗാഹുകളും ഒഴിവാക്കി ഇത്തവണ പെരുന്നാള്‍ നമസ്‌ക്കാരം വീടുകളില്‍ ആക്കണമെന്നാണ് നിര്‍ദേശം. അതേസമയം ആള്‍ക്കൂട്ടം പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ പോലീസും ജാഗ്രത പുലര്‍ത്തുന്നുണ്ട്. നാളെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒന്‍പത് മണി വരെ തുറക്കും.

പെരുന്നാള്‍ പ്രമാണിച്ച്‌ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *