സംസ്ഥാനത്ത്‌ 62 പേര്‍ക്ക്‌ കൂടി കോവിഡ്

തിരുവനന്തപുരം: കേരളത്തില്‍ 62 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
പാലക്കാട് ജില്ലയിലെ 19 പേര്ക്കും കണ്ണൂര് ജില്ലയിലെ 16 പേര്ക്കും മലപ്പുറം ജില്ലയിലെ 8 പേര്ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്ക്കും കോഴിക്കോട്, കാസര്ഗോഡ് ജില്ലയിലെ 4 പേര്ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്ക്കും കോട്ടയം ജില്ലയിലെ 2 പേര്ക്കും വയനാട് ജില്ലയിലെ ഒരാള്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്‌.

ഇതില്‍ 18 പേര് വിദേശത്ത് നിന്നും വന്നവരും (യുഎഇ -9, സൗദി അറേബ്യ-3, കുവൈറ്റ്-2, മാലി ദ്വീപ്-1, സിങ്കപ്പൂര്-1, മസ്കറ്റ്-1, ഖത്തര്-1) 31 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും (മഹാരാഷ്ട്ര-13, തമിഴ്നാട്-12, ഗുജറാത്ത്-2, കര്ണാടക-2, ഉത്തര്പ്രദേശ്-1, ഡല്ഹി-1) വന്നതാണ്. 13 പേര്ക്ക് സമ്ബര്ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില് 7 പേര് ആരോഗ്യ പ്രവര്ത്തകരാണ്. ഇവരില് 3 പേര് പാലക്കാട് ജില്ലയിലുള്ളവരും 2 പേര് വീതം കണ്ണൂര്, കോഴിക്കോട് ജില്ലകളിലുള്ളവരുമാണ്.

Leave a Reply

Your email address will not be published. Required fields are marked *