സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം:  സംസ്ഥാനത്ത് ഇന്ന് 42 പേർക്ക് കോവിഡ് ബാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 2 പേര്‍ക്കു നെഗറ്റീവ് ആയി. സംസ്ഥാനത്ത് ഇത്രയേറെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആദ്യമായാണ്.

കണ്ണൂർ– 12, കാസർകോട്– 7, കോഴിക്കോട്, പാലക്കാട്– 5, തൃശൂർ, മലപ്പുറം – 4, കോട്ടയം– 2, കൊല്ലം, പത്തനംതിട്ട, വയനാട് –1 എന്നിങ്ങനെയാണു രോഗബാധിതരുടെ എണ്ണം. ഇതിൽ 21 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. ഇതിൽ 21 പേർ മഹാരാഷ്ട്രയിൽ നിന്നെത്തിയവരാണ്. വിദേശത്തു നിന്നു വന്ന 17 പേർക്ക് രോഗം സ്ഥിരീകരിച്ചു. കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കം മൂലം. ഇതുവരെ 738 പേർക്ക് രോഗം. 21 പേർ മഹാരാഷ്ട്രയിൽ നിന്ന് വന്നവർ. തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗബാധയുണ്ടായി.

മാര്‍ച്ച് 27-നാണ് ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് – 39 പേര്‍.

Leave a Reply

Your email address will not be published. Required fields are marked *