പി.എം കെയര്‍ ഫണ്ടിനെതിരെ ട്വീറ്റ്; സോണിയ ഗാന്ധിക്കെതിരെ കേസെടുത്തു

കര്‍ണാടക: പി.എം കെയര്‍ ഫണ്ടിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് ട്വിറ്റര്‍ ഹാന്‍ഡിലില്‍ ട്വീറ്റ് ചെയ്തതിന് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ കേസെടുത്തു. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലെ സാഗര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലാണ് സോണിയാ ഗാന്ധിക്കെതിരെ കേസെടുത്തത്. കെ.വി പ്രവീണ്‍ എന്ന അഭിഭാഷകന്‍െ്‌റ പരാതിയിലാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കുറിച്ചും കേന്ദ്രസര്‍ക്കാരിനെക്കുറിച്ചും വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ചുവെന്ന് ആരോപിച്ചാണ് അഭിഭാഷകന്‍ കേസ് കൊടുത്തത്.

മെയ് 11നാണ് പരാതിക്ക് അടിസ്ഥാനമായ ട്വീറ്റ് കോണ്‍ഗ്രസ് ട്വിറ്ററില്‍ വന്നത്. പി.എം കെയേഴ്‌സ് ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയല്ലെന്നുമായിരുന്നു ട്വീറ്റ്.

കോണ്‍ഗ്രസിന്‍െ്‌റ ആരോപണം ജനങ്ങളില്‍ അവിശ്വാസമുണ്ടാക്കാനും അവരെ പ്രകോപിപ്പിക്കാന്‍ കാരണമായെന്നും പരാതിയില്‍ പറയുന്നു. നേരത്തെ ഉത്തര്‍പ്രദേശില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. കുടിയേറ്റ തൊഴിലാളികളെ തിരികെത്തെിക്കാനായി ബസുകള്‍ എത്തിച്ചതിനാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *