ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ ബെവ്കോ തൊഴിലാളികള്‍ പ്രക്ഷോഭം തുടങ്ങി

തിരുവനന്തപുരം: സ്വകാര്യ ബാറുകളിലൂടെ ബെവ്കോ നിരക്കില്‍ മദ്യം പാഴ്സലായി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ ബെവ്കോ തൊഴിലാളികള്‍ പ്രക്ഷോഭം തുടങ്ങി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലേയും എക്സൈസ് ആസ്ഥാനങ്ങള്‍ക്ക് മുന്നിലും തൊഴിലാളികള്‍ ധര്‍ണ്ണ നടത്തി. ബെവ്കോയേക്കാള്‍ ഇരട്ടിയിലേറെ സ്വകാര്യ ബാറുകള്‍ ഉള്ള സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ബെവ്ക്കോയുടെ വരുമാനം ഗണ്യമായി കുറക്കുമെന്നാണ് തൊഴിലാളികള്‍ പറയുന്നത്.

ബെവ്കോ പ്രതിസന്ധിയിലായാല്‍ മുവ്വായിരത്തോളം തൊഴിലാളികളെ അത് ബാധിക്കും. സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ 13 ജില്ലകളില്‍ എക്സൈസ് ജോയിന്‍റ് കമ്മീഷണര്‍ ഓഫീസിന് മുന്നിലും തിരുവനന്തപുരത്ത് എക്സൈസ് ആസ്ഥാനത്തിന് മുന്നിലും തൊഴിലാളികള്‍ ധര്‍ണ്ണ നടത്തി. ഐ.എന്‍.ടി.യു.സി അനുകൂല സംഘടനയായ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പറേഷന്‍ എംപ്ലോയീസ് കോണ്‍ഗ്രസിന്‍റെ നേതൃത്ത്വത്തിലായിരുന്നു ധര്‍ണ്ണ

Leave a Reply

Your email address will not be published. Required fields are marked *