കേരളത്തില്‍ നിന്നും അതിഥി തൊഴിലാളികളുമായി ജയ്പൂരിലേക്ക് പോയ തീവണ്ടി പാളം തെറ്റി

മംഗളൂരു: കേരളത്തില് നിന്ന് അതിഥി തൊഴിലാളികളുമായി ജയ്പൂരിലേക്ക് പോവുകയായിരുന്ന തീവണ്ടി മംഗളൂരുവില് പാളം തെറ്റി. ചൊവ്വാഴ്ച്ച പുലര്ച്ചെ ഒരു മണിയോടെയാണ് തീവണ്ടി മംഗളൂരു ജംങ്ഷന് സ്റ്റേഷന് സമീപം പടീലില് പാളം തെറ്റിയത്.

തീവണ്ടിയുടെ ഒരു എഞ്ചിന് പൂര്ണമായും പാളത്തില് നിന്ന് പുറത്തേക്ക് തെന്നി മാറി മണ്ണില് പൂണ്ട നിലയിലാണ്. രണ്ടാമത്തെ എഞ്ചിന്റെ 2 ജോഡി ചക്രങ്ങളും മണ്ണില് പൂണ്ടു പോയി. മംഗളൂരു സെന്ട്രല് സ്റ്റേഷനില് നിന്നുള്ള മെക്കാനിക്കല് വിഭാഗം എഞ്ചിനിയര് കെ പി സുജിത്തിന്റെ നേതൃത്വത്തില് അപകടത്തില് പെട്ട എഞ്ചിന് തീവണ്ടിയില് നിന്ന് വേര്പെടുത്തി. പുതിയ എഞ്ചിനുമായി തീവണ്ടി യാത്ര പുനരാരംഭിച്ചു. മണ്ണില് പൂണ്ട എഞ്ചിനുകള് തിരിച്ചെടുക്കാന് ക്രെയിന് എത്തിച്ചുള്ള ജോലികള് പുരോഗമിക്കുകയാണ്. ഇതിനെ തുടര്ന്ന് ജോലി തീരുന്നത് വരെ ഇതുവഴിയുള്ള തീവണ്ടി ഗതാഗതം സ്തംഭിക്കും.  തിങ്കളാഴ്ച്ച രാത്രി ഒമ്ബതിനാണ് 1452 തൊഴിലാളികളുമായി തീവണ്ടി തിരൂരില് നിന്ന് യാത്ര തുടങ്ങിയത്.

 

Leave a Reply

Your email address will not be published. Required fields are marked *