മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ മര്‍ദ്ദിക്കല്‍: കഴക്കൂട്ടം എസ്‌ഐയെ സ്ഥലം മാറ്റി

തിരുവനന്തപുരം: കഴക്കൂട്ടം മരുന്നുകടയില്‍ അതിക്രമം കാട്ടിയ എസ്‌ഐയ്ക്ക് സ്ഥലംമാറ്റം. മെഡിക്കല്‍ സ്റ്റോര്‍ ഉടമയെ മര്‍ദ്ദിച്ച സംഭവത്തിലാണ് കഴക്കൂട്ടം എസ്‌ഐ സന്തോഷ് കുമാറിനെ സ്ഥലം മാറ്റിയിരിക്കുന്നത്. തിരുവനന്തപുരം കണ്ട്രോള് റൂമിലേക്കാണ് സ്ഥലം മാറ്റം.

ഇന്നലെ രാത്രിയാണ് മേനംകുളത്ത് മെഡിക്കല് സ്റ്റോറില് കയറി എസ്‌ഐ അതിക്രമം നടത്തിയത്. എസ്‌ഐ മെഡിക്കല്‍ ഷോപ്പ് ഉടമയെ കടയടയ്ക്കാന്‍ ആവശ്യപ്പെട്ട് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കടയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്ത പുറത്തായതോടെ വിശദീകരണവുമായി എസ്‌ഐ രംഗത്ത് എത്തിയിരുന്നു.എന്നാല്‍ മുഖാവരണം ധരിക്കാതിരുന്ന മെഡിക്കല്‍ ഷോപ്പ് ഉടമയോട് മാസ്‌ക് ഇടാന്‍ പറയുക മാത്രമാണ് താന്‍ ചെയ്തത് എന്നായിരുന്നു സന്തോഷ് കുമാറിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *