എസ്​.എസ്​.എല്‍.സി, പ്ലസ്​ടു പരീക്ഷകളില്‍ മാറ്റമില്ല

തിരുവനന്തപുരം: സംസ്​ഥാനത്തെ എസ്​.എസ്​.എല്‍.സി, പ്ലസ്​ടു പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച തീയതി പ്രകാരം നടക്കുമെന്ന്​ മുഖ്യ​മന്ത്രി പിണറായി വിജയന്‍. മേയ്​ 26 മുതല്‍ 30 വരെ അവശേഷിക്കുന്ന പത്താം ക്ലാസ്​, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തും.

മുന്‍ നിശ്ചയിച്ച ടൈംടേബിള്‍ പ്രകാരം തന്നെയായിരിക്കും പരീക്ഷകളെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്​കൂള്‍ ബസുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ച്‌​ ആവശ്യമായ ഗതഗത സൗകര്യം ഒരുക്കും. നേര​ത്തേ പരീക്ഷ മാറ്റിവെച്ചിരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *