ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് നിയന്ത്രങ്ങളോടെ പ്രവര്‍ത്തിക്കാം

തിരുവനന്തപുരം: നാലാംഘട്ട ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് ഹെയര്‍ കട്ടിങ്, ഹെയര്‍ ഡ്രസിങ്, ഷേവിങ് ജോലികള്‍ക്ക് മാത്രമായി പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

ഒരേ സമയം രണ്ടില്‍ കൂടുതല്‍ ആളുകള്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ കാത്തുനില്‍ക്കാന്‍ പാടില്ല. ഫോണില്‍ വിളിച്ച്‌ നേരത്തെ സമയം ബുക്ക് ചെയ്യാവുന്നതാണ്.

ഒരേ ടവല്‍ പലര്‍ക്കായി ഉപയോഗിക്കാന്‍ പാടില്ല. കസ്റ്റമര്‍ തന്നെ ടവല്‍ കൊണ്ടുവരുന്നതാണ് ഏറ്റവും നല്ലത്. എയര്‍കണ്ടീഷന്‍ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *