വേളിയില്‍ മുങ്ങിയ ഫ്‌ളോട്ടിങ് റസ്‌റ്റോറന്റ് ഉയര്‍ത്തി

തിരുവനന്തപുരം: വേളിയില്‍ മുങ്ങിയ ഫ്‌ളോട്ടിങ് റസ്‌റ്റോറന്റ് ഉയര്‍ത്തി. ആറു ദിവസങ്ങള്‍ക്കുശേഷമാണ് മുങ്ങിപ്പോയ ഫ്‌ളോട്ടിങ് റസ്‌റ്റോറന്റ് നിര്‍മ്മാണ കമ്പനി അധികൃതര്‍ എത്തിയ ഉയര്‍ത്തുന്നത്.
റസ്റ്റോറന്റിന്റെ തകര്‍ച്ചയ്ക്കുകാരണം കെ.ടി.ഡി.സിയുടെ അനാസ്ഥയാണെന്ന് നിര്‍മ്മാണകമ്പനി അധികൃതര്‍ പറഞ്ഞു. കായലില്‍ കുളവാഴകള്‍ മൂടിയത് മാറ്റാത്തതാണ് റസ്റ്റോറന്റ് മുങ്ങാന്‍കാരണമെന്നു കമ്പനി അധികൃതര്‍ പറഞ്ഞു. എന്നാല്‍ കൃത്യമായി അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് തകര്‍ച്ചയുടെ കാരണമെന്ന് കെ.ടി.ഡി.സിയും ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *