തമിഴ് നാട്ടിലെ മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തന സമയം നീട്ടി

ചെന്നൈ: തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ നടത്തുന്ന ടാസ്മാക് മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തന സമയം രണ്ട് മണിക്കൂര്‍ നീട്ടി.

മദ്യവില്‍പ്പന ശാലകള്‍ വൈകിട്ട് 5 മണിക്ക് നു പകരം 7 മണി വരെ പ്രവര്‍ത്തിക്കും. കടകള്‍ രാവിലെ 10 ന് തുറക്കും. എന്നിരുന്നാലും, ഓരോ ഷോപ്പിലും ഉപഭോക്താക്കളുടെ എണ്ണത്തിന്റെ പരിധി – പ്രതിദിനം 500 – പ്രവൃത്തി സമയം നീട്ടുന്നതിനനുസരിച്ച്‌ പരിഷ്കരിക്കുമോ എന്ന് വ്യക്തമല്ല.

ഓരോ കടയിലും മണിക്കൂറില്‍ 70 പേര്‍ക്ക് മദ്യം വില്‍ക്കുന്നതിനുള്ള പരിധി നല്‍കി ശനിയാഴ്ച കടകള്‍ വീണ്ടും തുറക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *