സമൂഹ വ്യാപനമുണ്ടോയെന്ന് കണ്ടെത്താന്‍ ഐ.സി.എം.ആര്‍ സംഘം കേരളത്തിലെത്തി

പാലക്കാട്: കേരളത്തില്‍ സമൂഹ വ്യാപനമുണ്ടോയെന്ന് കണ്ടെത്താന്‍ ഐ.സി.എം.ആര്‍ സംഘം പാലക്കാടെത്തി. ഒരാഴ്ച കൊണ്ട് കേരളത്തില്‍ നിന്ന് 1200 പേരുടെ സാമ്ബിളുകള്‍ ശേഖരിക്കാനാണ് തീരുമാനം. ഇന്ത്യ ഒട്ടാകെ നടത്തുന്ന പരിശോധനയുടെ ഭാഗമായാണിത്. സംസ്ഥാന ആരോഗ്യവകുപ്പുമായി ചേര്‍ന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ ടീം സാമ്ബിളുകള്‍ ശേഖരിക്കുന്നത്.

ആദ്യഘട്ടത്തില്‍ പാലക്കാട്, തൃശ്ശൂര്‍, എറണാകുളം എന്നീ ജില്ലകളില്‍ നിന്ന് 1200 പേരുടെ സാമ്ബിളുകളെടുക്കും. ഇതിന്‍റെ ഭാഗമായി പാലക്കാട് ജില്ലയിലെ 10 കേന്ദ്രങ്ങളില്‍ നിന്ന് 400 പേരെ കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. നിലവില്‍ ലക്ഷണമില്ലാത്തവരിലും രോഗബാധിതരുമായി നേരിട്ട് സമ്ബര്‍ക്കമില്ലാത്തവരിലുമാണ് പരിശോധന നടത്തുക. ഇതിനായി 20 അംഗ മെഡിക്കല്‍ സംഘം കേരളത്തില്‍ പ്രവര്‍ത്തിക്കും.

ഇന്ത്യയിലാകെ 69 ജില്ലകളിളാണ് ഐ.സി.എം.ആര്‍ സംഘം സര്‍വ്വേ നടത്തുന്നത്. തുടര്‍ന്ന് ദില്ലിയിലെ ഐസിഎംആര്‍ ആസ്ഥാനത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പരിശോധനാഫലങ്ങള്‍ ക്രോഡീകരിച്ച്‌ നിഗമനത്തില്‍ എത്തിച്ചേരും.

Leave a Reply

Your email address will not be published. Required fields are marked *