ഞായര്‍ ലോക്ക് ഡൗണ്‍ : പോലീസ് നിരീക്ഷണം ശക്തമാക്കി

തിരുവനന്തപുരം: കോവിഡ്‌  പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ഞായറാഴ്ചകളില്‍ പ്രഖ്യാപിച്ച സമ്ബൂര്‍ണ ലോക്ക് ഡൗണ്‍ ഇന്ന് സംസ്ഥാനത്ത് ഏകദേശം പൂര്‍ണമെന്ന് റിപ്പോര്‍ട്ട്‌.
അത്യാവശ്യ സര്‍വ്വീസുകളും, ഇരുചക്രവാഹനങ്ങളുമൊഴികെയുള്ള സ്വകാര്യ വാഹനങ്ങള്‍ മിക്കതും നിരത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നു. മെഡിക്കല്‍ സ്റ്റോര്‍,​ പാല്‍ തുടങ്ങി അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകളൊഴികെ മറ്റെല്ലാ കടകളും അടച്ചതോടെ കമ്ബോളങ്ങളും വിജനമായി.അവശ്യസര്‍വീസുകള്‍ മാത്രമാണ് നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയത്.

തിരുവനന്തപുരം നഗരസഭയിലെ മ്യൂസിയം- വെള്ളയമ്ബലം, കവടിയാര്‍- വെള്ളയമ്ബലം, കവടിയാര്‍- കുറവന്‍കോണം- പട്ടം റോഡുകള്‍ അടച്ചു. അവശ്യ സര്‍വീസുകള്‍ മാത്രമാണ് ഈ റോഡുകള്‍ വഴി അനുവദിച്ചത്. കൊച്ചി, കോഴിക്കോട് നഗരസഭകളിലും പ്രധാന റോഡുകള്‍ അടച്ചു.  ദേശീയ -സംസ്ഥാന പാതകളും, ജില്ലാ റോഡുകളും അടച്ച്‌ പ്രധാന ജംഗ്ഷനുകളിലെല്ലാം പരിശോധന ക‌ര്‍ശനമാക്കി. അതിര്‍ത്തികളില്‍ ഊടുവഴികളിലും പൊലീസ് നിരീക്ഷണം ശക്തമാക്കി. ഊടുവഴികളിലൂടെ തമിഴ്നാട്,​ കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് ആളുകള്‍ സംസ്ഥാനത്തേക്ക് ഒളിച്ചുകടക്കുന്നത് തടയാന്‍ അതിര്‍ത്തികളിലും നിരീക്ഷണം ശക്തമാണ്.

തക്കതായ കാരണങ്ങളില്ലാതെ പുറത്തിറങ്ങിയവരെ തിരിച്ചയച്ചു. പലയിടങ്ങളിലും തുറന്ന കടകള്‍ പൊലീസ് അടപ്പിച്ചു. മാസ്ക് ധരിക്കാതെ എത്തിയവരും പലസ്ഥലത്തും പൊലീസ് പിടിയിലായി. അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ പുറത്തിറങ്ങാന്‍ പാടുള്ളൂവെന്ന് ഡി.ജി.പി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *