കീഴ്ക്കോടതികള്‍ തിങ്കളാഴ്‌ച്ച മുതല്‍ വീണ്ടും പ്രവര്‍ത്തിക്കും

കൊച്ചി: സംസ്ഥാനത്ത് തിങ്കളാഴ്‌ച്ച മുതല്‍ കീഴ്ക്കോടതികള്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇത് സംബന്ധിച്ച്‌ ഹൈക്കോടതി മാര്‍​ഗരേഖ പുറത്തിറക്കി.

തിങ്കളാഴ്ച മുതല്‍ കീഴ്ക്കോടതികള്‍ക്ക് പ്രവര്‍ത്തനം പുനരാരംഭിക്കാം. അതേസമയം, റെഡ്സോണിലും ഹോട്ട്സ്പോട്ടിലും പ്രവര്‍ത്തിക്കുന്ന കോടതികള്‍ക്ക് നിയന്ത്രണങ്ങളില്‍ ഇളവില്ല. ജഡ്ജി അടക്കം പത്തു പേര്‍ മാത്രമേ കോടതിമുറിയില്‍ ഉണ്ടാകാവൂ എന്നാണ് മാര്‍​ഗരേഖയില്‍ പറയുന്നത്.

കോടതി മുറിയില്‍ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. കേസുമായി ബന്ധപ്പെട്ടവര്‍ക്ക് മാത്രമായിരിക്കും കോടതിമുറിയിലേക്ക് പ്രവേശനം അനുവദിക്കുക. അത്യാവശ്യഘട്ടങ്ങളില്‍ ഒഴികെ വ്യക്തികളോട് നേരിട്ട് ഹാജരാകാന്‍ നിര്‍ദ്ദേശിക്കരുത്. അഞ്ചുവര്‍ഷത്തിലധികം പഴക്കമുള്ള കേസുകള്‍ക്ക് കോടതികള്‍ മുന്‍​ഗണന നല്‍കണമെന്നും മാര്‍​ഗരേഖയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *