മുന്‍ ടൈറ്റാനിയം താരം തോമസ്​ സാമുവല്‍ നിര്യാതനായി

തിരുവല്ല: മുന്‍ ടൈറ്റാനിയം ഫുട്​ബാള്‍ താരം ഹൃദയാഘാതം മൂലം നിര്യാതനായി. ഇരവിപേരൂര്‍ പടിപ്പുരക്കല്‍ തോമസ് സാമുവല്‍ (സന്ദു-50) ആണ് മരിച്ചത്. തിരുവനന്തപുരം ട്രാവന്‍കൂര്‍ ടൈറ്റാനിയത്തില്‍ ലൈബ്രറി സൂപ്രണ്ടായി ജോലി നോക്കുകയായിരുന്നു.

നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട തോമസ് സാമുവല്‍ വെള്ളിയാഴ്ച രാത്രിയോടെയാണ്​ മരിച്ചത്​. എം.ജി യൂനിവേഴ്സിറ്റി താരമായിരിക്കെ 1991ലാണ് ടൈറ്റാനിയം ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

ഭാര്യ: സിന്ധു എലിസബത്ത് സാബു (ഹെഡ്മിസ്ട്രസ്, ഗവ. എല്‍.പി.എസ്, തടിയൂര്‍). മക്കള്‍: നിജല്‍ സാം തോമസ്, നിമല്‍ ബാബു തോമസ്. സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30ന് ഇരവിപേരൂര്‍ ഇമ്മാനുവല്‍ മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍.

Leave a Reply

Your email address will not be published. Required fields are marked *