സി.പി.എം കേന്ദ്രകമ്മിറ്റിയംഗം കെ.വരദരാജന്‍ അന്തരിച്ചു

ചെന്നൈ: സി.പി.എം കേന്ദ്ര കമ്മിറ്റിയംഗവും മുന്‍ പൊളിറ്റ് ബ്യുറോ അംഗവുമായിരുന്ന കെ.വരദരാജന്‍ (74) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകിട്ടോടെ തമിഴ്‌നാട്ടിലെ കരൂരിലായിരുന്നു അന്ത്യം. തമിഴ്‌നാട്ടില്‍ ഭൂസമരം, വേതന , ജാതി വ്യവസ്ഥയിലെ വേര്‍തിരിവ് എന്നിവയ്‌ക്കെതിരെ പോരാടിയ നേതാവായിരുന്നു.

1968ല്‍ സി.പി.എമ്മില്‍ ചേര്‍ന്ന വരദരാജന്‍, ട്രിച്ചി ജില്ലയില്‍ കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചാണ് നേതൃത്വത്തിലേക്ക് വന്നത്. 1972ല്‍ സി.പി.എം തമിഴ്‌നാട് സംസ്ഥാന കമ്മിറ്റിയില്‍ അംഗമായിരുന്നു. 1978ല്‍ ട്രിച്ചി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 1986ല്‍ തമിഴ്‌നാട് വ്യവസായികള്‍ സംഘം സെക്രട്ടറിയായി. വരദരാജന്‍ 1998ല്‍ ഓള്‍ ഇന്ത്യ കിസാന്‍ സഭ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. അതേ വര്‍ഷം തന്നെ സി.പി.എം മകന്ദ്ര കമ്മിറ്റിയില്‍ അംഗമായി.

2005ല്‍ പൊളിറ്റ് ബ്യുറോ അംഗമായ വരദരാജന്‍ 2015 വരെ ആ പദവിയില്‍ തുടര്‍ന്നു. കിസാന്‍ സഭ വൈസ് പ്രസിഡന്റ് കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *