ബാറുടമകളും സർക്കാരും തമ്മിൽ ഒത്തുകളി: ചെന്നിത്തല

തിരുവനന്തപുരം : ബാറുകളിൽ കൗണ്ടറുകൾ തുറന്നു മദ്യം വിൽക്കാനുള്ള തീരുമാനം ബാറുടമകളും സർക്കാരും തമ്മിലുള്ള ഒത്തുകളിയെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബാറുകാരിൽനിന്ന് സിപിഎം പണം വാങ്ങിയാണ് അനുമതി നൽകിയത്. കോവിഡിന്റെ മറവിൽ മദ്യവിൽപന സ്വകാര്യവൽക്കരിക്കുകയാണ്. ബവ്റിജസ് കോർപറേഷൻ അടച്ചുപൂട്ടുകയാണ് സർക്കാർ ലക്ഷ്യമെന്നും ചെന്നിത്തല ആരോപിച്ചു. സംസ്ഥാനത്ത് മദ്യശാലകൾ തുറക്കാൻ തീരുമാനിച്ചതായി മന്ത്രി ടി.പി. രാമകൃഷ്ണൻ അറിയിച്ചതിനു പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.

 

 

Leave a Reply

Your email address will not be published. Required fields are marked *